noushad
ഇരവിപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് വരണാധികാരി അസി. ഡെവലപ്പ്മെന്റ് കമ്മിഷണർ (ജനറൽ) വി.ആർ. രാജീവിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

കൊല്ലം: ഗുരുനാഥയുടെ അനുഗ്രഹാശിസുകളോടെ ഇരവിപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് വരണാധികാരി അസി. ഡെവലപ്പ്മെന്റ് കമ്മിഷണർ (ജനറൽ) വി.ആർ. രാജീവിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അയത്തിൽ വി.വി.എച്ച്.എസ്.എസിലെ ഗുരുനാഥയായിരുന്ന ജെ.കെ. സരസ്വതിഅമ്മയെ വീട്ടിലെത്തി കണ്ട ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ നൗഷാദ് കളക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കുകയായിരുന്നു.
ആസ്തി, ബാദ്ധ്യത, കേസുകൾ എന്നിവ സംബന്ധിച്ച വിശദമായ സത്യവാങ്‌മൂലം സഹിതം മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി എക്സ്. ഏണസ്റ്റ്, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി. ഉദയകുമാർ, പള്ളിമുക്ക് ഡിവിഷൻ കൗൺസിലർ എം. സജീവ് എന്നിവരാണ് നാമനിർദ്ദേശകർ. എൽ.ഡി.എഫ് ഇരവിപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണപിള്ള, സെക്രട്ടറി എക്സ്. ഏണസ്റ്റ് എന്നിവർ ഒപ്പമുണ്ടായിരുന്നു. വൈകിട്ട് പട്ടത്താനം, കന്റോൺമെന്റ് മേഖലകളിൽ നൗഷാദ് തിരഞ്ഞെടുപ്പ് പ്രചാരണവും നടത്തി.