ചവറ: ചവറ നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻ പിള്ള പന്മന മിന്നാംതോട്ടിൽ ക്ഷേത്രത്തിൽ പൊങ്കാലയിടാനെത്തിയവരോട് വോട്ടുതേടി. തുടർന്ന് വട്ടത്തറ ക്ഷേത്രത്തിലും സന്ദർശനം നടത്തി. ചവറ കോവിൽത്തോട്ടത്തെ കെ.എം.എം.എൽ എം.എസ് യൂണിറ്റിലെത്തി അദ്ദേഹം തൊഴിലാളികളെ സന്ദർശിച്ചു. പന്മന, ചവറ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെയും തേവലക്കര പഞ്ചായത്തിലെ മറിയം കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. വൈകിട്ട് ചവറ ഈസ്റ്റ്, തേവലക്കര സൗത്ത്, വടക്കുംതല, ശക്തികുളങ്ങര, കാവനാട് എന്നിവിടങ്ങളിലെ ലോക്കൽ കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു. മണ്ഡലത്തിലെ എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.