bb-gopakumar
ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ പ്രചാരണത്തിനിടെ

ചാത്തന്നൂർ: ജന്മനാടായ ചാത്തന്നൂർ മീനാട് ഗ്രാമത്തെ തൊട്ടുതൊഴുത് സ്വതസിദ്ധമായ ലാളിത്യത്തോടെ ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനം. കുടുബവീടിനോട് ചേർന്നുള്ള കണ്ണമ്പള്ളി ക്ഷേത്രത്തിലെ ഭഗവതിയെ വണങ്ങി മീനാട് ധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പ്രാർത്ഥനയോടെയാണ് ഇന്നലെ ഗോപകുമാറും പ്രവർത്തകരും വോട്ടഭ്യർത്ഥന ആരംഭിച്ചത്.മീനാട് കിഴക്കുംകര, ചന്തമുക്ക്, ചാത്തന്നൂർ പഞ്ചായത്ത് ഓഫീസ്, ചാത്തന്നൂർ ജംഗ്ഷൻ, രാജീവ് ഗാന്ധി കോളനി, വ്യാപാര സ്ഥാപനങ്ങൾ, ടാക്സി - ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.

ആർ.എസ്.എസ് പ്രാന്തീയ സഹവ്യവസ്ഥ പ്രമുഖ് രാജൻ കരൂർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, സഹകരണ സെൽ കൺവീനർ അനിത് കുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രസാദ്, ജനറൽ സെക്രട്ടറി സന്തോഷ്, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബീനാ രാജൻ, യുവമോർച്ച വനിത കോ ഓർഡിനേറ്റർ അഭിരാമി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജീവൻ സുരേഷ്, പ്രതീഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

നാളെ ഉച്ചയോടെ ബി.ബി. ഗോപകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.