vivek
പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമികളുടെ സമാധിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന ചവറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വിവേക് ഗോപൻ

ചവറ: ചവറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വിവേക് ഗോപൻ പന്മന ആശ്രമത്തിൽ നിന്ന് ഔദ്യോഗിക പര്യടനത്തിന്‌ തുടക്കം കുറിച്ചു. തുടർന്ന് പറമ്പിമുക്ക്, പനയന്നാർക്കാവ്, കൊല്ലക, കുറ്റിവട്ടം, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളിലെ കടകമ്പോളങ്ങൾ സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം തേവലക്കര പഞ്ചായത്തിലെ തേവലക്കര ക്ഷേത്രം, പഞ്ചായത്ത് ജംഗ്ഷൻ, ചേനക്കര പുത്തൻ സങ്കേതം, അയ്യൻ കോയിക്കൽ ക്ഷേത്രം, ശക്തികുളങ്ങര ക്ഷേത്രം, കാവനാട് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. എല്ലാ സ്ഥലങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. എൻ.ഡി.എ നേതാക്കൻമാരും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.