cvigil

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘന പരാതികൾക്ക് അതിവേഗം പരിഹാരം കാണാൻ 'സി വിജിൽ ആപ്പ്' തയ്യാറായി. ആപ്പിലൂടെ പൊതുജനങ്ങൾ സമർപ്പിക്കുന്ന പരാതികൾക്ക് 100 മിനിറ്റിനുള്ളിൽ പരിഹാരം കാണാനാകുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചെലവ് പരിധിയെ കുറിച്ചുള്ള പരാതികളും സമർപ്പിക്കാം.

'ഗൂഗിൾ പ്ലേ സ്റ്റോറിൽ' നിന്നോ 'ആപ്പ് സ്റ്റോറിൽ' നിന്നോ സി വിജിൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
കളക്‌ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പരാതികൾ സ്വീകരിക്കുന്നതിന് വിപുല സജ്ജീകരണങ്ങളുണ്ട്. തുടർ നടപടികൾ 11 അംഗ സംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 24 മണിക്കൂറും പ്രവർത്തനം ഉണ്ടാവും.