chavara
ചവറ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സുജിത്ത് വിജയൻ പിള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചവറ കോവിൽത്തോട്ടത്ത് നടന്ന പൊതുയോഗം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

ചവറ: തീരദേശത്തെ മുഴുവൻ സർക്കാർ സ്കൂളുകളും മികവിന്റെ കേന്ദ്രമാക്കി മാറ്റിയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ചവറയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻ പിള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചവറ കോവിൽത്തോട്ടത്ത് നടത്തിയ എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാതീരം പദ്ധതിപ്രകാരം ഉന്നത വിദ്യാഭ്യാസ സംവിധാനമൊരുക്കി. വിദ്യാഭ്യാസം, ആരോഗ്യം, തീരസംരക്ഷണം, ഭവന നിർമ്മാണം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലൂടെ മത്സ്യത്തൊഴിലാളികൾക്ക് കരുതലേകാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞെന്നും അവർ വ്യക്തമാക്കി. യോഗത്തിൽ അനിൽ പുത്തേഴം അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ, എസ്. ശശിവർണൻ, കെ. സുരേഷ് ബാബു, എം. അനൂപ്, ജ്യോതിഷ് കുമാർ, സൂരജ്, മനു എന്നിവർ സംസാരിച്ചു. ജെ. ജോയി സ്വാഗതം പറഞ്ഞു.