
കൊല്ലം: ജില്ലയിൽ ഇന്നലെ ഏഴ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ചവറ നിയോജക മണ്ഡലത്തിൽ ഷിബു ബേബി ജോൺ ഉപവരണാധികാരിയായ ചവറ ബി.ഡി.ഒ. ഇ. ദിൽഷാദിനും കൊട്ടാരക്കരയിൽ കുഞ്ഞുമോൻ ഉപവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ കെ.എസ്.സുരേഷ്കുമാറിനും ചടയമംഗലത്ത് ആർ. രതീഷ് വരണാധികാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോൺസലേക്കും കൊല്ലത്ത് എസ്.ബേബി വരണാധികാരിയായ അഡീഷണൽ ഡെവലപ്പ്മെന്റ് കമ്മിഷണർ ഡി. ഷിൻസിനും ഇരവിപുരത്ത് എം. നൗഷാദ്, എം ഉണ്ണിക്കൃഷ്ണൻ എന്നിവർ വരണാധികാരിയായ എ.ഡി.സി ജനറൽ വി.ആർ. രാജീവിനും ചാത്തന്നൂരിൽ ജി. ഷണ്മുഖൻ വരണാധികാരിയായ എൽ.ആർ ഡെപ്യൂട്ടി കളക്ടർ ആർ. സുധീഷിനും മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു. ഇതുവരെ പത്രിക സമർപ്പിച്ചവരുടെ എണ്ണം പതിനാറായി.