കൊല്ലം: കൊല്ലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന് വോട്ട് അഭ്യർത്ഥിച്ച് 21ന് 1000 സ്‌ക്വാഡുകൾ ഭവന സന്ദർശനം നടത്താൻ എൽ.ഡി.എഫ് കൊല്ലം അസംബ്ലി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തീരുമാനിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് ഒരു ബൂത്തിൽ അഞ്ചുപേർ അടങ്ങുന്ന സ്‌ക്വാഡാകും വീടുകയറിയുള്ള പ്രചാരണതിന് നേതൃത്വം നൽകുക.
ഇടതുപക്ഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും പെൻഷൻ വർദ്ധനവും കൊവിഡ് കാല ക്ഷേമപ്രവർത്തനങ്ങളും മുൻനിറുത്തിയാണ് പ്രചാരണം. സർക്കാരിനെതിരെയുള്ള അപവാദ പ്രചാരണങ്ങളുടെ സത്യാവസ്ഥ തുറന്നുകാട്ടും. മണ്ഡലത്തിൽ അഞ്ച് വർഷം നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഇറങ്ങുന്ന സ്‌ക്വാഡുകൾ ജനങ്ങളുമായി ചർച്ച ചെയ്യും.