ശാസ്താംകോട്ട: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ നന്മയെ തകർക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഭരണിക്കാവിൽ നടന്ന യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വർണക്കള്ളക്കടത്ത് കേസും ലൈഫ് മിഷൻ കേസും ഇഴഞ്ഞു നീങ്ങുന്നത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ തെളിവാണ്. കുന്നത്തൂരിന്റെ വികസനമുരടിപ്പിന് അറുതിയുണ്ടാകുവാൻ ഉല്ലാസ് കോവൂരിനെ പോലെ പ്രാപ്തിയുള്ളവരെ നിയമസഭയിൽ എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ, നേതാക്കളായ എ.എ. അസീസ്, പി. രാജേന്ദ്രപ്രസാദ്, കെ.എസ്. വേണുഗോപാൽ, സി. മോഹനൻപിള്ള, എം.വി. ശശികുമാരൻ നായർ, കെ. കൃഷ്ണൻകുട്ടി നായർ, പി.കെ. രവി, കല്ലട രമേശ്, കല്ലട ഫ്രാൻസിസ്, പ്രകാശ് മൈനാഗപ്പള്ളി, ഇടവനശേരി സുരേന്ദ്രൻ, തോപ്പിൽ ജമാലുദ്ദീൻ, കാരുവള്ളി ശശി, വൈ. ഷാജഹാൻ, അഡ്വ. തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, കെ. സുകുമാരൻ നായർ, തുണ്ടിൽ നൗഷാദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉല്ലാസ് കോവൂരിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനായി കോവൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ സമാഹരിച്ച് നൽകിയ തുക അദ്ദേഹത്തിന്റെ മാതാവ് കൈമാറി.