
പത്തനാപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് ക്രൗൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ യു.ഡി.എഫിന്റെയും ഘടകകക്ഷികളുടെയും ജില്ലാ സംസ്ഥാന നേതാക്കൾ പങ്കടുക്കും.19 വെള്ളിയാഴ്ച ജ്യോതികുമാർ ചാമക്കാല പത്രിക സമർപ്പണം നടത്തും.