കൊല്ലം: ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുണ്ടയ്ക്കൽ മേഖലയിൽ ഭവനസന്ദർശനം നടത്തി. ബി.ജെ.പി ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ്, ജനറൽ സെക്രട്ടറിമാരായ നരേന്ദ്രൻ, ജയകുമാർ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ബാലൻ മുണ്ടയ്ക്കൽ, വിഷ്ണു, സജിത്ത് തുണ്ടിൽ, ഹരി, ഏരൂർ സുനിൽ, അഭിലാഷ് പ്രിൻസ്, രാജേഷ് ജിസ്, അഭിഷേക് മുണ്ടയ്ക്കൽ, രാജേഷ്, ബൈജു കൂനമ്പായിക്കുളം, സോമരാജൻ, ഹരീന്ദ്രൻ, സുധീഷ് ദാസ്, സുരേഷ് ബാബു, മനോജ്, ചന്ദ്രചൂഢൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.