ഓയൂർ: ലയൺസ് ക്ലബ് ഇന്റർനാഷണൽ റീജിയൺ പത്തിന്റെ കോൺഫറൻസും പ്രൊജക്ടുകളുടെ ഉദ്ഘാടനവും പൂയപ്പള്ളി ജഹോഷ് ഗാർഡനിൽ നടന്നു. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സി.എ.കെ സുരേഷ് കോൺഫറൻസ് ഉദ്ഘാടനവും ക്യാബിനറ്റ് സെക്രട്ടറി ജയിൻ സി. ജോബ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. റീജിയൺ ചെയർപേഴ്സൺ പ്രസാദ് അമ്പാടി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നിർദ്ധനരായ രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു.