c

കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഭാര്യയെയും മകളെയും പീഡിപ്പിച്ചെന്നുള്ള പരാതിയിൽ ഭർത്താവിനെയും ബന്ധുക്കളെയും വെറുതെ വിട്ട കരുനാഗപ്പള്ളി അസി. സെഷൻസ് കോടതി വിധി നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ശരിവെച്ചു. ഭാര്യയെ തലയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടി ഭർത്താവ് നാസർ, മാതാവ് ഐഷാബീവി, സഹോദരി നാജിത എന്നിവരെ പ്രതികളാക്കി കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. വാദിഭാഗത്തുനിന്നുള്ള അപ്പീലിൽ തെളിവുകൾ പരിശോധിച്ചും വിലയിരുത്തിയുമാണ് പ്രതികളെ കീഴ്ക്കോടതി വെറുതെ വിട്ടതെന്നും വിധിയിൽ ഇപെടാൻതക്ക സാഹചര്യമില്ലെന്നും നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി വ്യക്തമാക്കി. പ്രതികൾക്ക് വേണ്ടി അഡ്വ. എൻ. ചിദംബരം, സി.എസ്. മഹേശ്വരി എന്നിവർ കോടതിയിൽ ഹാജരായി.