കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ചിറ്റുമൂലയിൽ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച പര്യടനം വെളുത്തമണലിൽ സമാപിച്ചു. കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയിൽ എത്തിയ സി.ആർ. മഹേഷ് ഇവിടുത്തെ കാഷ്വൽ തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് ചിറ്റുമൂല, ചെട്ടിയത്ത്മുക്ക്, എ.വി.എച്ച്.എസ് ജംഗ്ഷൻ, വട്ടപറമ്പ്, വെളുത്തമണൽ എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. ജംഗ്ഷനുകളിലെ കടകമ്പോളങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും കയറി വ്യാപാരികളോടും തൊഴിലാളികളോടും അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.