കൊല്ലം: കാൻസർ ബാധിച്ച് നീണ്ട കാലയളവായി ചികിത്സയിൽ കഴിയുന്ന നിർദ്ധന കുടുംബത്തിലെ ഗൃഹനാഥൻ തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. കുന്നത്തൂർ തോട്ടത്തുംമുറിയിൽ ശശി മന്ദിരത്തിൽ എസ്. സജീവാണ് (47) സുമനസുകളുടെ സഹായം തേടുന്നത്. 2012 മുതൽ കുടൽ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയകളും ചികിത്സയുമായി കഴിയുകയായിരുന്നു. ഇപ്പോൾ ആർ.സി.സിയിൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. തുടർച്ചയായ ചികിത്സയ്ക്ക് പണം കണ്ടെത്തിയത് ചെറിയ വീടും സ്ഥലവും പണയപ്പെടുത്തിയും നാട്ടുകാരുടെ സഹായത്താലുമായിരുന്നു. കശുഅണ്ടിത്തൊഴിലാളിയായ ഇദ്ദേഹത്തിന്റെ ഭാര്യയുടെ വരുമാനത്തിലാണ് വയോധികരായ മാതാപിതാക്കളും വിദ്യാർത്ഥികളായ രണ്ട് മക്കളും കഴിയുന്നത്. ഭാര്യ ഗിരിജാകുമാരിയുടെ പേരിൽ ഫെഡറൽ ബാങ്ക് പുത്തൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 17400100066938, IFFC - F0RL 0001740
ഫോൺ.9744587196.