photo
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ ഓച്ചിറയിലെത്തി തൊഴിലാളികളോട് വോട്ടഭ്യർത്ഥിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ ഇന്നലെ ഓച്ചിറയിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. രാവിലെ 9 മണിക്ക് എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം പായിക്കുഴി വാർഡിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഓച്ചിറയിലെ കട കമ്പോളങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. തുടർന്ന് വലിയകുളങ്ങര, ചങ്ങൻകുളങ്ങര, കൊറ്റമ്പള്ളി, മേമന എന്നിവിടങ്ങളിലെത്തിയും വോട്ടർമാരെ കണ്ടു. തുടർന്ന് ഓച്ചിറ ഗ്രാമ പഞ്ചായത്തിലെ തൊഴിലിടങ്ങളിലെത്തി തൊഴിലാളികളെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു.