xb
വള്ളിക്കാവിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷിനെ കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി സ്വീകരിക്കുന്നു. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ സമീപം

തഴവ : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കുലശേഖരപുരം പഞ്ചായത്തിൽ പര്യടനം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ കുലശേഖരപുരം വള്ളിക്കാവിലെത്തിയ സ്ഥാനാർത്ഥിയെ മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് വള്ളിക്കാവ് ജെട്ടി, മാർക്കറ്റ്, സുനാമി കോളനികൾ, തൊഴിലുറപ്പ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥന നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഡി.സി.സി സെക്രട്ടറി ലീലാകൃഷ്ണൻ, രാജേഷ്, ശിവപ്രസാദ്, ജയകുമാർ, വള്ളിക്കാവ് ശ്രീകുമാർ, നാസർ എന്നിവർ നേതൃത്വം നൽകി.