cpm

1. കൺവെൻഷൻ: മണ്ഡലം കൺവെൻഷനുകൾ പൂർത്തിയായി. മേഖല, ബൂത്ത് കൺവെൻഷനുകൾ പുരോഗമിക്കുന്നു. മണ്ഡലം, ലോക്കൽ കൺവെൻഷനുകളിൽ പ്രാദേശിക നേതാക്കളാണ് പങ്കെടുക്കുന്നത്. ബൂത്ത്തല കൺവെൻഷനുകളിൽ പരമാവധി വോട്ടർമാരെ പങ്കെടുപ്പിക്കുന്നു

2. ഭവന സന്ദർശനം: മണ്ഡലത്തിലെ സ്വീകരണ പര്യടനം ആരംഭിക്കുന്നതുവരെ സ്ഥാനാർത്ഥികൾ ഭവനസന്ദർശനത്തോടോപ്പം കടകമ്പോളങ്ങൾ കയറിയുള്ള വോട്ട് അഭ്യർത്ഥനയും തുടരും. സ്ഥാനാർത്ഥിക്ക് പുറമേ പ്രമുഖ നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ ഭവനസന്ദർശനത്തിന് എത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് വോട്ടർമാരുമായി ചെറിയ ആശയവിനിമയമാണ് ലക്ഷ്യം.

3. കുടുംബയോഗങ്ങൾ: അടുത്തയാഴ്ച മുതൽ കുടുംബയോഗങ്ങൾ ആരംഭിക്കും. പ്രദേശിക നേതാക്കൾക്ക് പുറമേ സാംസ്കാരിക, സാഹിത്യ പ്രവർത്തകരും മികച്ച പ്രാസംഗകരായ നേതാക്കളും പങ്കെടുക്കും എതിർ സ്ഥാനാർത്ഥിയെയോ നേതാക്കളെയോ വ്യക്തിപരമായി അക്ഷേപിക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ അവസ്ഥയും എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുമാകും അവതരിപ്പിക്കുക.

4. സകലരെയും കൈയിലെടുക്കും: കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളി, കശുഅണ്ടി തൊഴിലാളി തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവരുടെ യോഗങ്ങൾ ബൂത്ത് തലത്തിൽ പ്രത്യേകം ചേരും. ഓരോ മേഖലയ്ക്കായും സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ വിശദീകരിക്കും. എതിരാളികളുടെ ആരോപണങ്ങൾക്കും ഇത്തരം യോഗങ്ങളിൽ മറുപടി നൽകും.

5. നിരന്തരം വോട്ട് തേടൽ: വോട്ട് ചോദിക്കുന്നതിനൊപ്പം കുശലാന്വേഷണങ്ങളുമായി നിരന്തരം ഇടതുമുന്നണി പ്രവർത്തകർ വീടുകളിലെത്തും. സാധാരണ വോട്ട് അഭ്യർത്ഥനയ്ക്ക് പുറമേ വനിത, വിദ്യാർത്ഥി, യുവജന സ്ക്വാഡുകളും പ്രത്യേകം ഭവന സന്ദർശനം നടത്തും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കും സ്വീകരണ പരിപാടികൾ.

6. നേതൃത്വം: സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ് ശശിധരൻപിള്ള, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് എൻ. മോഹൻലാൽ, ലോക് താന്ത്രിക ജനതാദൾ ജില്ലാ പ്രസിഡന്റ് കായിക്കര നജീബ്, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ, കേരളാ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ തുടങ്ങിയവർ.