bjp

1. ഗൃഹസമ്പർക്കം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ തങ്ങളുടേതാക്കിയുള്ള പ്രചാരണത്തിന്റെ സത്യാവസ്ഥ സാധാരണക്കാരിലെത്തിക്കാനുള്ള ഗൃഹസമ്പർക്ക പരിപാടികൾ പൂർത്തിയായി വരുന്നു. ബൂത്ത് അടിസ്ഥാനത്തിൽ നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാണ് ഗൃഹ സമ്പർക്കത്തിനെത്തുന്നത്.


2. വാട്ട്‌സ് ആപ്പ് പ്രചാരണം: ഗൃഹസമ്പർക്ക വേളയിൽ സമാഹരിച്ച വാട്ട്‌സ് ആപ്പ് നമ്പരുകളിലൂടെ സാധാരക്കാരുമായി ആശയവിനിമയം. നിലവിലുള്ള മുഴുവൻ കേന്ദ്ര പദ്ധതികളുടെയും വിശദാംശങ്ങൾ അറിയിച്ച് നിരന്തര പ്രചാരണവും വോട്ട് അഭ്യർത്ഥനയും.


3. മോർച്ചകൾ: ബൂത്ത് തലത്തിൽ പാർട്ടിയുടെ വിവിധ മോർച്ചകൾ വോട്ടുറപ്പിക്കാൻ പ്രവർത്തനം ഊർജ്ജിതമാക്കി. മഹിളാ മോർച്ച സ്ത്രീകളുമായും കർഷക മോർച്ച കർഷകരുമായും ഒ.ബി സി മോർച്ച അതാത് വിഭാഗങ്ങളുമായും യുവമോർച്ച യുവാക്കളുമായും പട്ടിക മോർച്ച, പട്ടികവർഗ മോർച്ച അവരുടെ മേഖലയിലും പ്രവർത്തനം സജീവമാക്കി.


4. അഭിപ്രായം തേടൽ: മതമേലദ്ധ്യക്ഷന്മാരുമായും പ്രധാന പൗരന്മാരുമായും നിരന്തരം ബന്ധപ്പെടും. ഭരണമികവുകൾ പറയുന്നതിനൊപ്പം ഭാവി പരിപാടികൾ അറിയിക്കുകയും സംവദിക്കുകയും അഭിപ്രായം തേടുകയും ചെയ്യും.


5. ക്ലസ്റ്റർ സംവിധാനം: അഞ്ച് ബൂത്തുകൾ ചേർന്ന ക്ലസ്റ്റർ സംവിധാനം ജില്ലയിൽ മുഴുവനും പ്രവർത്തിക്കുന്നു. ക്ലസ്റ്റർ ഇൻ ചാർജുമാരുടെ യോഗവും ബൂത്ത് കമ്മിറ്റികളും നിരന്തരം ചേരും. നിയോജക മണ്ഡലത്തിന്റെ ഇൻചാർജുമാരായി ജില്ലാ ഭാരവാഹികൾ. നിയോജക മണ്ഡലം പ്രസിഡന്റ് കൺവീനറായുള്ള മുപ്പതംഗ മാനേജ്‌മെന്റ് കമ്മിറ്റി വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് നേതൃത്വം നൽകുന്നു. ബൂത്ത് - പഞ്ചായത്ത് തല കൺവെൻഷനുകൾ പുരോഗമിക്കുന്നു. മണ്ഡലം കൺവെൻഷനുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വരും ദിവസങ്ങളിൽ സംസ്ഥാന - കേന്ദ്ര നേതാക്കൾ പ്രചാരണത്തിനെത്തും


6. നേതൃത്വം: ബി.ജെ.പി ഡൽഹി പ്രദേശ് നേതാവ് സിദ്ധാർത്ഥ്, ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, ജി. ഗോപിനാഥ്, കൊട്ടിയം സുരേന്ദ്രനാഥ്, എ.ജി. ശ്രീകുമാർ, വെള്ളിമൺ ദിലീപ്, മാലുമേൽ സുരേഷ്, പരവൂർ സുനിൽ, അഡ്വ. ജി. ഗോപകുമാർ, അഡ്വ. വിനോദ്, അഡ്വ. സജു, അഡ്വ. പച്ചയിൽ സന്ദീപ്.