parking
ചാത്തന്നൂർ ജംഗ്ഷനിൽ റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തിരിക്കുന്ന വാഹനം

ചാത്തന്നൂർ: അപകടസാദ്ധ്യത രൂക്ഷമാക്കി ചാത്തന്നൂർ ജംഗ്ഷനിൽ അനധികൃത പാർക്കിംഗ് വ്യാപകമാകുന്നു. ചാത്തന്നൂർ മാർക്കറ്റിന് മുന്നിലും എതിർവശത്തുമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളാണ് പ്രധാനമായും കാൽനടയാത്രക്കാർക്കുൾപ്പെടെ ഭീഷണിയാകുന്നത്. ദേശീയപാതയിലെ വാഹനത്തിരക്കിനൊപ്പം അനധികൃത പാർക്കിംഗ് കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാകുകയാണ്.

കൊട്ടാരക്കരയിൽ നിന്ന് ദേശീയപാതയിലേയ്ക്ക് കയറുന്ന ഫ്രീ-ലെഫ്റ്റ് ഭാഗത്തോട് ചേർന്നാണ് സബ് ട്രഷറിക്ക് മുന്നിലുള്ള യു ടേണും അനുവദിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ ഓട്ടോറിക്ഷ യു ടേൺ എടുക്കുന്നതിനിടെ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഇടിക്കാതെ വെട്ടിച്ചുമാറ്റിയതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന ബസിൽ ഇടിക്കേണ്ടതായിരുന്നു. കഷ്ടിച്ചാണ് അപകടമൊഴിവായത്.