jayalal
ചാത്തന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാൽ ഇത്തിക്കര ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലും യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പും അസി. റിട്ടേണിംഗ് ഓഫീസറായ ഇത്തിക്കര ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് മുന്നിൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ ഇന്ന് പത്രിക സമർപ്പിക്കും.

ഇന്നലെ രാവിലെ പതിന്നൊന്നരയോടെ ഇത്തിക്കര ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തിയാണ് ജി.എസ്. ജയലാൽ പത്രിക സമർപ്പിച്ചത്. മുൻ എം.എൽ.എ എൻ. അനിരുദ്ധൻ, സി.പി.എം ജില്ലാ കമ്മറ്റി അംഗം എസ്. പ്രകാശ് എന്നിവർ ഒപ്പമുണ്ടായിരുന്നു. തൊട്ടുപിന്നാലെ എൻ. പീതാംബരകുറുപ്പും പത്രിക സമർപ്പിച്ചു. മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു എന്നിവർ ഒപ്പമുണ്ടായിരുന്നു.