കരുനാഗപ്പള്ളി : വീടിനുമുന്നിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ കത്തി നശിച്ചു. മരുതൂർക്കുളങ്ങര തെക്ക് തത്തൻപറമ്പിൽ ഷാനവാസിന്റെ വീടിനു മുന്നിലിരുന്ന സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. സ്കൂട്ടർ കത്തിയതോടെ ജനലിനും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും തീപടർന്നു. ജനൽ ഗ്ലാസുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഒാടിയെത്തി തീ അണച്ചത്. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനം കത്തിച്ചതാകാമെന്ന് വീട്ടുകാർ പറയുന്നു. കഴിഞ്ഞ 16ന് വട്ടത്തറ ജംഗ്ഷനിൽ ഷാനവാസ് നടത്തുന്ന കട ഒരു സംഘം അടിച്ചു തകർത്തിരുന്നു. ഇതു സംബന്ധിച്ച് കരുനാഗപ്പള്ളി പൊലീസിൽ കേസ് നിലവിലുണ്ട്.