ഇടത് സർക്കാർ അധികാരത്തിലെത്തും: പി.എസ്. സുപാൽ
പുനലൂർ: കേരളത്തിലെ ബഹുഭൂരിപക്ഷം ഇടതുമുന്നണി സ്ഥാനാർത്ഥികളും വിജയിച്ച് ഇടതുസർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് പുനലൂർ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.എസ്. സുപാൽ പറഞ്ഞു. നാമ നിർദ്ദേശ പ്രത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ തെന്മലയിൽ നടന്ന പ്രകടനത്തിന് ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് വരണാധികാരിയായ തെന്മല ഡി.എഫ്.ഒ സണ്ണിന് നാമനിർദ്ദേശ പ്രത്രിക സമർപ്പിച്ചു. അന്തരിച്ച പിതാവും മുൻ എം.എൽ.എയുമായ പി.കെ. ശ്രീനിവാസന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം തെന്മലയിലെത്തിയത്. മന്ത്രി കെ. രാജു, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, പുനലൂർ നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ. കോമളകുമാർ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ എസ്. ബിജു, ഡി. വിശ്വസേനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ സി. അജയപ്രസാദ്, ലിജു ജമാൽ, ഇടതുമുന്നണി നേതാക്കളായ എം. സലീം, കെ. രാധാകൃഷ്ണൻ, വി.എസ്. മണി, ടി. ചന്ദ്രാനന്ദൻ, ജോബോയ് പേരേര, തടിക്കാട് ഗോപാലകൃഷ്ണൻ, ആർ. മോഹനൻ, കെ. അനിമോൻ, സ്ഥാനാർത്ഥിയുടെ ഭാര്യയും അദ്ധ്യാപികയുമായ റീന സുപാൽ, മകൾ പി.എസ്. ദേവി നിരഞ്ജന തുടങ്ങിയവർ പങ്കെടുത്തു.
ആയൂർ മുരളി പത്രിക സമർപ്പിച്ചു
പുനലൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളി ഇന്നലെ പത്രിക സമർപ്പണം നടത്തി. പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയ സ്ഥാനാർത്ഥി വരണാധികാരിയായ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പി. ശ്രീജാ റാണിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്. ബി.ജ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.എം. ജയാനന്ദൻ, ബി. രാധാമണി, ജില്ലാ സെക്രട്ടറി എസ്. പത്മകുമാരി, ബി.ഡി.ജെ.എസ് ജില്ല വൈസ് പ്രസിഡന്റ് ഏരൂർ സുനിൽ, എൻ.ഡി.എ നേതാക്കളായ എസ്. ഉമേഷ് ബാബു, ആലഞ്ചേരി ജയചന്ദ്രൻ, കെ.എസ്. ബാബു രാജൻ, കെ. രവികുമാർ, ജെ. ഗിരീഷ്, എസ്. ഹരികമാർ തുടങ്ങിയ നിരവധി പേർ പത്രിക സമർപ്പണത്തിനെത്തിയിരുന്നു.
അബ്ദുറഹിമാൻ രണ്ടത്താണി ഇന്ന് സമർപ്പിക്കും
പുനലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണി ഇന്ന് രാവിലെ 11ന് പത്രിക സമർപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മുൻ എം.എൽ.എ പുനലൂർ മധു അറിയിച്ചു.