കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ താത്കാലിക ചുമതല ലഭിച്ച പുനലൂർ മധു സ്ഥാനമേറ്റു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയിൽ നിന്നാണ് ഇന്നലെ സ്ഥാനം ഏറ്റെടുത്തത്. ചടങ്ങിൽ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി ജന. സെക്രട്ടറിമാരായ എ. ഷാനവാസ്ഖാൻ, ജി. രതികുമാർ, ജി. പ്രതാപവർമ്മ തമ്പാൻ, ഇ. മേരിദാസൻ, ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, ഏരൂർ സുഭാഷ്, എൻ. ഉണ്ണിക്കൃഷ്ണൻ, കെ.കെ. സുനിൽകുമാർ, ആദിക്കാട് മധു, അൻസർ അസീസ്, മുനമ്പത്ത് വഹാബ്, വാളത്തുംഗൽ രാജഗോപാൽ, ജി. ജയപ്രകാശ്, കല്ലട ഗിരീഷ്, ത്രിദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.