പരവൂർ: പുറമ്പോക്ക് പുരയിടത്തിൽ നിന്ന് 12 ലിറ്റർ വിദേശമദ്യം പൊലീസ് കണ്ടെടുത്തു. പുറ്രിങ്ങൽ ദേവീക്ഷേത്രത്തിന് പിൻവശത്തെ പുരയിടത്തിലാണ് അരലിറ്ററിന്റെ 24 കുപ്പികൾ കരിയിലകൾ കൊണ്ട് മൂടിയ നിലയിൽ പരവൂർ പൊലീസ് കണ്ടെത്തിയത്. മദ്യം ഇവിടെ ഒളിപ്പിച്ചവരെ കുറിച്ചുള്ള വിവരം ലഭിച്ചില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീന്റെ നിർദ്ദേശ പ്രകാരം പരവൂർ ഇൻസ്‌പെക്ടർ ഷംജദ്ഖാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിജിത് കെ. നായർ, സതീഷ്, നിസാം, എ.എസ്.ഐ രമേശ്, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ അഖിൽരാജ് എന്നിവരാണ് പരിശോധന നടത്തിയത്.