clappana
സി.ആർ മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ക്ലാപ്പന ആലുംപീടികയിൽ സംഘടിപ്പിച്ച അമ്മ മനസ് കൂട്ടായ്മ സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: നമ്മുടെ വീഴ്ചകൾക്ക് കാരണക്കാരാകുന്നവരെ അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തു പിടിക്കുന്നതാണ് മനുഷ്യത്വമെന്ന് സിനിമാതാരം സലിംകുമാർ പറഞ്ഞു. കരുനാഗപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ക്ലാപ്പന ആലുംപീടികയിൽ സംഘടിപ്പിച്ച അമ്മ മനസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനതാത്പര്യം സംരക്ഷിക്കാൻ മുൻകൈയെടുക്കുന്ന പൊതുപ്രവർത്തകനാണ് മഹേഷെന്നും സലിംകുമാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള ഗാനങ്ങളടങ്ങിയ ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. സെവന്തികുമാരി അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്‌, ബിന്ദു ജയൻ, നീലികുളം സദാനന്ദൻ, എൻ. കൃഷ്ണകുമാർ, ഷിബു എസ്. തൊടിയൂർ, എസ്.എം. ഇക്ബാൽ, മഞ്ജുക്കുട്ടൻ, ശ്രീകല ബിജു, സനജൻ തുടങ്ങിയവർ സംസാരിച്ചു.