കടയ്ക്കൽ: കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉറപ്പാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിലമേൽ ഷാലിമാർ ഒാഡിറ്റോറിയത്തിൽ ചേർന്ന
എൽ.ഡി.എഫ് ചടയമംഗലം അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഖിയിലും പ്രളയത്തിലും കഷ്ടപ്പെട്ട കേരളത്തിന് കൈത്താങ്ങാകുന്നതിന് പകരം സംസ്ഥാന സർക്കാരിനെ ദ്രോഹിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. പതിനായിരം കോടി രൂപയിലേറെ നഷ്ടം കണക്കാക്കിയ പ്രളയകാലത്ത് കേരളത്തിന് അർഹമായ സഹായം നൽകിയില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അപവാദപ്രചാരണം നടത്താനുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ശ്രമം പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ. ഗുരുദാസൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം ന
ടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കരകുളം ബാബു അദ്ധ്യക്ഷനായി. എൽ.ഡി.എഫ് കൺവീനർ എ. മുസ്തഫ സ്വാഗതം പറഞ്ഞു. മന്ത്രി കെ. രാജു, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം എസ്. രാജേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം എസ്. വിക്രമൻ, കെ.ആർ. ചന്ദ്രമോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, സി. പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ അസി. സെക്രട്ടറി രാജേന്ദ്രൻ, എൽ.ഡി.എഫ് നേതാക്കളായ ആർ. ലതാദേവി, സി.ആർ. ജോസ് പ്രകാശ്, ഡി. രാജപ്പൻ നായർ, അഡ്വ. ഗോപാലകൃഷ്ണപിള്ള, കരിങ്ങന്നൂർ മുരളി, പി.കെ. ബാലചന്ദ്രൻ, എം. നസീർ, ജെ.സി. അനിൽ, എ. അഷറഫ്, എ.എം. ബഷീർ, ഷെബീർ മാറ്റാപ്പള്ളി, മോഹൻദാസ് രാജധാനി, ആർ.കെ. ശശിധരൻ, ആയൂർ ബിജു, നിലമേൽ സുജാദുദ്ദീൻ, ജോബി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കരകുളം ബാബു (പ്രസിഡന്റ് ), എസ്. ബുഹാരി (സെക്രട്ടറി), ഇ.എസ്. രമാദേവി (വൈസ് പ്രസിഡന്റ്), ആർ.കെ. ശശിധരൻ പിള്ള, എ.എം. ബഷീർ, ഷെമീർ മാറ്റാപ്പള്ളി, മോഹൻദാസ് രാജധാനി, ജെ. നജീബത്ത് ജെ.സി. അനിൽ, എം. നസീർ, എസ്. അഷ്‌റഫ്, പി. ആനന്ദൻ, സുജാദുദീൻ, ജോബി(ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.