nda
കുണ്ടറ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനായി ചേർന്ന ആലോചനാ യോഗത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ്, സ്ഥാനാർത്ഥി വനജ വിദ്യാധരൻ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് തുടങ്ങിയവർ

കുണ്ടറ: കുണ്ടറ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബി.ജെ.പി നിയോജക മണ്ഡലം ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. മണ്ഡലത്തിൽ ഒരു റൗണ്ട് പര്യടനം പൂർത്തിയാക്കിയ സ്ഥാനാർത്ഥിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനാണ് യോഗം ചേർന്നത്. പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി വനിതാ - യുവജന സ്വാർഡ്കൾ രൂപിക്കാൻ യോഗം തീരുമാനിച്ചു.

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ്, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ്, അഡ്വ. സജുകുമാർ, മോനിഷ, ശ്രീമുരുകൻ, ആർച്ചൽ ശ്രീകുമാർ, ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.