അഞ്ചൽ:അഞ്ചൽ സെന്റ് ജോൺസ് സ്കൂളിന്റെ മുപ്പത്തി ആറാം വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവനന്തപുരം മേജർ അതിരൂപതാ മുഖ്യവികാരി ജനറൽ ഡോ. മാത്യു മനക്കരകാവിൽ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ സൂസൻകോശി, വൈസ് ചെയർമാൻ കെ.എം. മാത്യു, രക്ഷാകർത്തൃപ്രതിനിധി സജീനാ ഷിബു, സ്റ്റാഫ് സെക്രട്ടറി ലൈലാമ്മ സെബാസ്റ്റ്യൻ, കൺവീനർ ആഷാ ഷിബു, വിദ്യാർത്ഥി പ്രതിനിധികളായ സെറിനാ ആൻ അജി, നൈനു ഫാത്തിമ, കല്യാണി ജെ.കെ. തുടങ്ങിയവർ സംസാരിച്ചു.