
കുണ്ടറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കിഴക്കേകല്ലട തെക്കേമുറി മുട്ടം പള്ളത്ത് വീട്ടിൽ പള്ളത്ത് വർഗീസിന്റെ ഭാര്യ റീത്താവർഗീസ് (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സോണി.വി. പള്ളം (സി.പി.ഐ, പേരയം ലോക്കൽ കമ്മിറ്റി സെക്രട്ടറി, അദ്ധ്യാപകൻ, എസ്.വി.എച്ച്.എസ്, ചെറിയനാട്), ഗീത ബൽത്താൻ (ചെന്നൈ), ലത, ചെറുപുഷ്പം (എച്ച്.എസ് ഉമയനല്ലൂർ), സജി.വി. പള്ളം (തിരുപ്പൂർ). മരുമക്കൾ: പി.എസ്. സുജമോൾ, വിമലാംബിക (എൽ.പി.എസ്, കൊട്ടാരക്കര), റോബർട്ട് ഡിക്രൂസ് (ഒമാൻ), സുമ (സപ്ലെകോ സൂപ്പർ മാർക്കറ്റ് ചിറ്റുമല), പരേതനായ ബൽത്താസർ തോമസ്.