കൊല്ലം: കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.എ. ലത്തീഫ് മാമൂട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജെ.എം. അസ്‌ലം മുഖ്യപ്രഭാഷണം നടത്തും. കെ.എസ്. ഷിബു, പി. രഘുനാഥൻ, മങ്ങാട് ലത്തീഫ്, എസ്. ഷാജഹാൻ, കമാലുദ്ദീൻ, ലത്തീഫ് ഭരണിക്കാവ്, ജെറോം തുടങ്ങിയവർ സംസാരിച്ചു.
പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയവയുടെ വില നിയന്ത്രിക്കുന്നതിനുള്ള പരിഹാര മാർഗങ്ങൾ രാഷ്ട്രീയ പാർട്ടികൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.