പത്തനാപുരം: പത്തനാപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പത്തനാപുരം പിക്ചർ പാലസ് ഗ്രൗണ്ടിൽ തുറന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിച്ചു. പിണറായി സർക്കാരും എൽ.ഡി.എഫ് നേതാക്കളും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അവർ തുടർഭരണം ആഗ്രഹിക്കുന്നത് വീണ്ടും അഴിമതി നടത്താനാണെന്നും അദ്ദേഹം പറഞ്ഞു. ജ്യോതികുമാർ ചാമക്കാല, പത്തനാപുരം യു.ഡി.എഫ് കൺവീനർ സി.കെ. അനിൽ, യു.ഡി.എഫ് ചെയർമാൻ ജി. രാധാമോഹൻ, ജനറൽ കൺവീനർമാരായ ബാബു മാത്യു, കെ.പി.സി.സി അംഗം സി.ആർ. നജീബ്, അഡ്വ. അലക്‌സ് മാത്യു, കെ.പി.സി.സി അംഗങ്ങളായ റെജി മോൻ വർഗീസ്, എം.എ. സലാം, പുന്നല എബ്രഹാംകുട്ടി, എം. അബ്ദുൽ റഹ്മാൻ, ശരണ്യ മനോജ്, ഡി.സി.സി സെക്രട്ടറി പള്ളിത്തോപ്പിൽ ഷിബു, ഷെയ്ക് പരീത്, വണ്ടിപിരി ഇസ്മായിൽ, ജെ. ഷാജഹാൻ, ലത സി .നായർ, അഡ്വ. സജുഖാൻ, മോഹൻദാസ് കടക്കാമൻ, നടുക്കുന്നിൽ നൗഷാദ്, പുന്നല ഷാജഹാൻ എന്നിവർ പങ്കെടുത്തു.