പത്തനാപുരം ; എൻ.ഡി.എ പത്തനാപുരം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. ബി.ജെ.പി സംസ്ഥാന സമിതിയംഗം മാമ്പഴത്തറ സലീം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്. ജിതിൻദേവ്, നേതാക്കളായ മഞ്ചള്ളൂർ സതീഷ്, വിളക്കുടി ചന്ദ്രൻ, സുഭാഷ് പട്ടാഴി, വടകോട് ബാലകൃഷ്ണൻ, ഗിരീഷ് ഇളമ്പൽ, രഞ്ജിത്ത് ചേകം, രമ്യശ്രീ, ലളിതാംബിക, അഞ്ജന വിനോദ്, ഉഷ ബാബു, വത്സല ടീച്ചർ, ശ്രീദേവി, ആനന്ദവല്ലി തുടങ്ങിയവർ പങ്കെടുത്തു.