പത്തനാപുരം : ആർ.എസ്.എസ് നേതാവിന്റെ തുറന്നുപറച്ചിൽ എൽ.ഡി.എഫ്, ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ വികസനത്തെ പിന്നോട്ടടിച്ചവരാണ് ഈ സർക്കാർ. പിണറായിയും മോദിയും നാടിനെ തകർത്തു. പിൻവാതിൽ നിയമനത്തിലൂടെ യുവാക്കളുടെ തൊഴലവസരം നഷ്ടപ്പെടുത്തി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ഉറപ്പാക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, യൂനുസ് കുഞ്ഞ്, അൻസറുദ്ദീൻ, ജി. രതികുമാർ, സി.ആർ. നജീബ്, പള്ളി തോപ്പിൽ ഷിബു, രാധാമോഹൻ, ഷേക്ക് പരീത്, ചെമ്പനരുവി മുരളി, ബാബു മാത്യു, ലത സി. നായർ, അഡ്വ. സാജു ഖാൻ, ശരണ്യ മനോജ്, ബാബു മാത്യു എന്നിവർ സംസാരിച്ചു.