
കൊല്ലം: ജില്ലയിൽ ഇന്നലെ 32 പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ചവറയിൽ ഡോ. സുജിത്ത് വിജയൻ പിള്ള, വിവേക് ഗോപൻ, കുന്നത്തൂരിൽ രാജി പ്രസാദ്, ഉല്ലാസ് കോവൂർ, കൊട്ടാരക്കരയിൽ ആർ. രശ്മി, പുനലൂരിൽ പി.എസ്. സുപാൽ, ചടയമംഗലത്ത് എം.എം.നസീർ, വിഷ്ണുപ്രസാദ്, ചിഞ്ചുറാണി,
കുണ്ടറയിൽ പി.സി. വിഷ്ണുനാഥ്, കൊല്ലത്ത് ബിന്ദു കൃഷ്ണ, ഇരവിപുരത്ത് ബാബു ദിവാകരൻ, ആർ. രഞ്ജിത്ത്, ചാത്തന്നൂരിൽ ജി.എസ്. ജയലാൽ, പീതാംബരകുറുപ്പ് എന്നിവർ പത്രിക സമർപ്പിച്ച പ്രമുഖർ. ആകെ സമർപ്പിച്ച പത്രികകളുടെ എണ്ണം 49 ആയി.