rajan

ചവറ: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജിന്റെ പിതാവ് ചെറുശേരി ഭാഗം കണ്ണത്താഴത്ത് രാജൻ പിള്ള (67) നിര്യാതനായി. ചവറ സർവീസ് ബാങ്ക് സെക്രട്ടറിയായും വ്യവസായ വകുപ്പിൽ ഡെപ്യൂട്ടി രജിസ്ട്രാറായും പെരുമൺ എൻജിനിയറിംഗ് കോളേജിൽ അഡ്മിനിസ്ട്രേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മിഅമ്മ. മകൾ: ആശാരാജ്. മരുമക്കൾ: ശ്രീജ, ജയകൃഷ്ണൻ. സഞ്ചയനം 25ന് രാവിലെ 8ന്.