
പുനലൂർ: ഭാഗികമായി പൊളിച്ചുനീക്കിയ വീട് വൃത്തിയാക്കുന്നതിനിടെ ചുവര് ഇടിഞ്ഞുവീണ് മദ്ധ്യവയസ്കന് ദാരുണാന്ത്യം. പുനലൂർ പരവട്ടം മകേഷ് ഭവനിൽ മനോഹരനാണ് (57) മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ പുനലൂർ മണിയാറായിരുന്നു അപകടം.
തൊഴിലാളികൾ വീട് വൃത്തിയാക്കുന്നതിനിടയിൽ മനോഹരന്റെ ദേഹത്തേക്ക് ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: മകേഷ്, മായ. മരുമക്കൾ: സുജിത, രാകേഷ്.