എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതാക്കളെ കണ്ട് വോട്ടുതേടി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീർ എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതാക്കളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. രാവിലെ 10 മണിക്ക് എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി. അയ്യപ്പൻപിള്ളയെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ ഓഫീസിൽ എത്തി പ്രസിഡന്റ് കെ. സുശീലനെയും സെക്രട്ടറി എ. സോമരാജനെയും കണ്ട് വോട്ടുതേടി. എൻ.ഡി.എ നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.