sunil
കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

കൊല്ലം: തുറന്ന ജീപ്പിൽ നാടും നഗരവും ചുറ്റി കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രനാഥ്,​ കൊല്ലം മണ്ഡലം പ്രസിഡന്റ് സാംരാജ് എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

ആനന്ദവല്ലീശ്വരം ക്ഷേത്ര ദർശനത്തിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്. മുളങ്കാടകം, കച്ചേരി, കടവൂർ, കുരീപ്പുഴ, മങ്ങാട്, കടപ്പാക്കട, ആശ്രാമം, കരുവ, പനയം പഞ്ചായത്ത് പ്രദേശങ്ങളിലൂടെയും തീരദേശ മേഖലകളിലൂടെയും റോഡ് ഷോ കടന്നുപോയി. പനയം ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തിയ സ്ഥാനാർത്ഥിയെ കാണാനും സ്വീകരിക്കാനും സ്ഥലവാസികൾ തടിച്ചുകൂടി. രാത്രി എട്ട് മണിയോടെ ഹൈസ്കൂൾ ജംഗ്ഷനിലെ കേന്ദ്രകമ്മിറ്റി ഓഫീസിന് മുന്നിൽ റോഡ് ഷോ സമാപിച്ചു.

ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ദിനേശ് കുമാർ, ദക്ഷിണമേഖലാ സെക്രട്ടറി അഡ്വ. വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുരാജ്, ദേവദാസ്, കൗൺസിലർമാരായ അഭിലാഷ്, സജിതാനന്ദ്, കൃപ വിനോദ്, ഷൈലജ, ഗിരിഷ്, മണ്ഡലം ട്രഷറർ കൃഷ്ണകുമാർ, സെക്രട്ടറിമാരായ ഷിബു, അനിൽ കരുവ, യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ്‌ പ്രണവ് താമരക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.