കൊല്ലം: പിണറായി വിജയന് തുടർഭരണവും ബി.ജെ.പിക്ക് ആറ് സീറ്റും എന്നതാണ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ധാരണയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ഡി.എഫ് കൊല്ലം നിയോജകമണ്ഡലം കൺവെൻഷൻ അഞ്ചാലുംമൂട് ദേവകി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ലാവ്‌ലിൻ കേസ് അട്ടിമറിക്കുന്നതിൽ തുടങ്ങിയ കച്ചവടമാണ് നിയമസഭാ തിരഞ്ഞെടുപ്പിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതിയിലൂടെ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലേക്ക് സാമ്പത്തിക സഹായം എത്തിക്കുമെന്നും എം.പി പറഞ്ഞു.
നിയോജക മണ്ഡലം ചെയർമാൻ പി.ആർ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ, എ. യൂനുസ്‌കുഞ്ഞ്, മോഹൻശങ്കർ, എ. ഷാനവാസ്ഖാൻ, പുനലൂർ മധു, അറയ്ക്കൽ ബാലകൃഷ്ണപിള്ള, കല്ലട ഫ്രാൻസിസ്, രത്നകുമാർ, സൂരജ് രവി, ജി. പ്രതാപവർമ്മ തമ്പാൻ, എൻ. അഴകേശൻ, ജി. രാജേന്ദ്രപ്രസാദ്, ആർ. രമണൻ, കുഴിയം ശ്രീകുമാർ, പ്രസാദ് നാണപ്പൻ, ജോർജ് ഡി. കാട്ടിൽ, കൃഷ്ണവേണി ജി. ശർമ്മ, കുരീപ്പുഴ മോഹൻ, ഗീതാ ശിവൻ, ബിജു ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു. എ.കെ. ഹഫീസ് ചെയർമാനായും രത്നകുമാർ ജനറൽ കൺവീനറായും 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.