kuni
കുന്നിക്കോട് വാഹനപകടം പതിവാകുന്നു.

കുന്നിക്കോട് : കുന്നിക്കോട് സർക്കാർ ആശുപത്രി മുക്കിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ട് 2.45ന് കാറും ഇരുചക്രവാഹനവും കുട്ടി മുട്ടിയുണ്ടായ അപകടത്തിൽ ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേറ്റു. തിരുവനന്തപുരം മുട്ടട തെക്കേതെഴിയത്തല വീട്ടിൽ ഷമീർ(33), പത്തനാപുരം മാലൂർ പാരഡൈസിൽ രാജേഷ്(31) എന്നിവർക്കാണ് പരിക്കേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മേഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മിശ്രീ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുൻഭാഗവും ഇരുചക്രവാഹനവും ഭാഗീയമായി തകർന്നു. പരിക്കേറ്റവരെ കുന്നിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഇതേ സ്ഥലത്ത് വെച്ച് ടിപ്പർ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർക്കും സഹയാത്രികർക്കും പരിക്കേറ്റ വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ആശുപത്രി മുക്കിൽ നിന്ന് പത്തനാപുരത്തേക്ക് തിരിയുന്ന ഭാഗത്താണ് പതിവായി അപകടം നടക്കുന്നത്. ഇവിടെ അപായ സൂചനാ ബോർഡുകളോ മറ്റ് മാർഗ നിർദ്ദേശ സംവിധാനങ്ങളോ ഒന്നും തന്നെയില്ല.