reshmi
കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. രശ്മിയ്ക്ക് കരീപ്ര പഞ്ചായത്തിൽ നൽകിയ വരവേൽപ്പ്

കൊല്ലം :കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. രശ്മി കരീപ്ര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന കൊട്ടറ ഗോപാലകൃഷണന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് സ്ഥാനാർത്ഥി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. കരീപ്രയിലെ കശുഅണ്ടി ഫാക്ടറികളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥിയോടൊപ്പം യു.ഡി.എഫ് കൺവീനർ ബിനുകോശി, മണിമോഹൻ നായർ, രാജേന്ദ്രൻ നായർ, കടയ്‌ക്കോട് ബിനു, ജലജാ ശ്രീകുമാർ, ഗിരീഷ്, ജോർജ്ജ് കുട്ടി, ജോൺസൻ, ലളിതാമണി, ശ്രീജിത്ത്, ഗോപിനാഥൻ ഉണ്ണിത്താൻ, മനോഹരൻ, ആശ, ബിജു തങ്കച്ചൻ, നിഷാദ്, രതീഷ് ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിച്ച് കരീപ്രയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. കരീപ്ര പഞ്ചായത്തിലെ കശുഅണ്ടി ഫാക്ടറികളിലും കടകമ്പോളങ്ങളിലും സർക്കാർ ഓഫീസുകളിലുമൊക്കെ പര്യടനം നടത്തിയ സ്ഥാനാർത്ഥി പള്ളികളിലും ആരാധനാലയങ്ങളിലും സന്ദർശിച്ചു.