
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുവഴികൾ തേടുന്നകാലത്ത് നേതാക്കളുടെ ചിത്രം പതിച്ച ടീഷർട്ടുകൾ വിപണിയിൽ തരംഗമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങൾ പതിച്ച പല അളവിലുള്ള ടീഷർട്ടുകൾ ലഭ്യമാണ്.
100 മുതൽ 500 രൂപവരെയാണ് വില. ഒന്നിച്ചെടുത്താൽ വിലക്കിഴിവും ഓഫറും ലഭിക്കും. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് ടീഷർട്ടുകൾ എത്തുന്നത്. സ്ഥാനാർത്ഥികളുടെ ചിത്രം പ്രിന്റ് ചെയ്ത ടീഷർട്ടുകളും ലഭ്യമാണ്. ഓർഡർ നൽകി രണ്ട് ദിവസത്തിനുള്ളിൽ എത്തിച്ചുനൽകും. നഗരത്തിലെ ചില സ്ഥാപനങ്ങൾ ഇത്തരത്തിൽ ഓർഡർ സ്വീകരിക്കുന്നുണ്ട്.
സ്ഥാനാർത്ഥിയുടെ ചിത്രം പതിപ്പിച്ച ടീഷർട്ട് ഒരെണ്ണം മാത്രമാണ് ആവശ്യമെങ്കിൽ 400 രൂപ വില വരും. എന്നാൽ അൻപതെണ്ണം ഒന്നിച്ച് ഓർഡർ നൽകിയാൽ ഒന്നിന് 100 മുതൽ 150 രൂപയേ ചെലവാകൂ. തുണിയുടെ ക്വാളിറ്റിയിൽ വ്യത്യാസമുണ്ടാക്കും.
 പ്രിന്റഡ് ടീഷർട്ട് വില: 100 - 500 രൂപ
 സ്ഥാനാർത്ഥിയുടെ ചിത്രമുള്ളവ: 400 രൂപ
 50 എണ്ണം ഓർഡർ നൽകിയാൽ: 100 - 150 രൂപ