തഴവ: ടിപ്പർ ലോറിയിടിച്ച് റേയിൽവേ ഗേറ്റ് തകരാറിലായതോടെ തടസപ്പെട്ട വവ്വാക്കാവ് - മണപ്പള്ളി റോഡിലെ ഗതാഗതം കഴിഞ്ഞ ദിവസം ഉച്ചയോടെ പുന:സ്ഥാപിച്ചു. വ്യാഴാഴ്ച രാത്രി 8.30നാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയുടെ മുകൾവശം തട്ടി ഗേറ്റ് ഒടിഞ്ഞ് റേയിൽവേ ഇലക്ട്രിക് ലൈനിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് തകരാറിലായ ഗേറ്റ് റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രവർത്തനക്ഷമമാക്കിയത്. കിഴക്കേ ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം രാത്രിയോടെ തന്നെ പുനസ്ഥാപിച്ചിരുന്നു.