പത്തനാപുരം: പത്തനാപുരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല പിടവൂർ ബ്ലോക്ക് പഞ്ചായത്തിലെ വരണാധികാരിയായ എൽ.ലെനിന് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് ചാമക്കാല നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പത്രിക സമർപ്പിച്ചതിനു ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും കോൺഗ്രസിലെ പ്രാദേശിക നേതാക്കളുടെയും ഉജ്ജ്വലല വരവേൽപ്പാണ് ചാമക്കാലയ്ക്ക് ലഭിച്ചത്. തുടർന്ന് പിടവൂർ പ്രദേശത്തെ വ്യാപാരികളെയും പ്രദേശവാസികളെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. അതിനുശേഷം പിടവൂർ കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികളെയും ചാമക്കാല സന്ദർശിച്ചു. പത്തനാപുരത്തെ കോൺഗ്രസ് നേതാക്കളായ സി.ആർ.നജീബ്, ബാബു മാത്യു, ജി.രാധാമോഹൻ, എം. ഷേഖ് പരീത്, പള്ളിത്തോപ്പിൽ ഷിബു, കെ.അനിൽ, അബ്ദുൽ റഹ്മാൻ, ജെ. ഷാജഹാൻ, ചെമ്പനരുവി മുരളി, ലതാ സി നായർ, അനസ് ഹസ്സൻ, എച്ച്. അനീഷ് ഖാൻ, എം.ജെ. യദു കൃഷ്ണൻ, ഷക്കീം എസ് പത്തനാപുരം, ഷാഹുൽ കുന്നിക്കോട്, ജെ.എം. ഷൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മനോഹരൻ നായർ, വേണു പിള്ള, സലീം തുടങ്ങിയവർ പങ്കെടുത്തു.