പത്തനാപുരം :നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്.ജിതിൻ ദേവ് വരണാധികാരിയായ പുനലൂർ ഡി.എഫ് .ഒ ത്യാഗരാജന് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മഞ്ചല്ലൂർ സതീഷ്, സംസ്ഥാനസമിതി അംഗം വിളക്കുടി ചന്ദ്രൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, ജില്ല കമ്മിറ്റി അംഗം വടകോട് ബാലകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് ഇളമ്പൽ, അഭിഭാഷക പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിളക്കുടി രാജേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.