പുനലൂർ: മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയുടെ നിയോജകമണ്ഡലം തല തിരഞ്ഞെടുപ്പ് കൺവെൻഷൻ പുനലൂർ രാജരോഹിണി ഹാളിൽ നടന്നു.ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം അഡ്വ.കിഴക്കനേല സുധാകരൻ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ നിയോജകമണ്ഡലം കൺവീനർ എസ്.ഉമേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.എൻ.ഡി.എ നേതാക്കളായ കെ.എം.ജയാനന്ദൻ, പി.എസ്.സുമൻ,ബി.രാധാമണി, എസ്.പത്മകുമാരി, വിനോദ്, വി.പ്രതാപൻ, ആർ.സതീഷ്, കെ.രവികുമാർ, സ്ഥാനാർത്ഥി ആയൂർ മുരളി തുടങ്ങിയവർ സംസാരിച്ചു.