കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതിയുടെ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യുയോർക്കിൽ മന്ത്രി കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ ഫോട്ടോയും തന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടാൻസാനിയയിൽ നിന്നും ആഫ്രിക്കയിൽ നിന്നും കശുഅണ്ടി ഇറക്കുമതി ചെയ്തതിന് പിന്നിൽ കൊല്ലത്തുകാരായ രണ്ടുപേർ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും ഇതിന്റെ വിശദാംശങ്ങളും പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം അദ്ധ്യക്ഷനായി.