ചവറ: എൽ.ഡി.എഫ് സർക്കാർ അഴിമതിയിൽ റെക്കാർഡ് സൃഷ്ടിക്കുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. യു.ഡി.എഫ് ചവറ ഈസ്റ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുകടം വർദ്ധിപ്പിക്കുകയാണ് സർക്കാർ. 5000 കോടിയുടെ കടൽക്കൊള്ള നടത്തി മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സർക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. പന്മന മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജനും ചവറ വെസ്റ്റ് മണ്ഡലം കൺവെൻഷൻ ഐ.എൻ.ടി.യു.സി ദേശീയ സെകട്ടറി കെ. സുരേഷ് ബാബുവും ഉദ്ഘാടനം ചെയ്തു.