കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുണ്ടറ നിയോജക മണ്ഡലം കൺവെൻഷൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം അദ്ധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി പി.സി.വിഷ്ണുനാഥ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, മുൻ എം.എൽ.എമാരായ പുനലൂർ മധു, പ്രതാപവർമ്മ തമ്പാൻ, അഡ്വ. ഷാനവാസ്ഖാൻ, ജി. രതികുമാർ, അഡ്വ. പി. ജർമ്മിയാസ്, കെ.എസ്. ഗോപകുമാർ, കായിക്കര നവാബ്, നടുക്കുന്നിൽ വിജയൻ, പ്രൊഫ. ഇ. മേരിദാസൻ, കല്ലട രമേശ്, ടി.സി. വിജയൻ, ജെ. മധു, ശ്രീധരൻപിള്ള, കല്ലട ഫ്രാൻസിസ്, രഘു പാണ്ഡവപുരം, കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, കുളത്തൂർ രവി, ഗഫൂർ ലബ്ബ, ഷെരീഫ് ചന്ദനത്തോപ്പ്, പ്രേംരാജ്, ഫൈസൽ കുളപ്പാടം, പ്രതീപ് മാത്യു, അനീഷ് പടപ്പക്കര, നാസിമുദ്ദീൻ ലബ്ബ, യു.ഡി.എഫ് കൺവീനർ വേണുഗോപാൽ, ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു.